wndw

കോട്ടയം: നല്ല മഴയുണ്ട്. പിന്നാലെ വൈദ്യതി മുടങ്ങും. തക്കംപാർന്നിരുന്ന മോഷ്ടാക്കൾക്ക് ഇത് നല്ലസമയവും. അത് മോഷ്ടാക്കൾ മുതലാക്കുകയും ചെയ്തു. കനത്തമഴ തുടർന്ന് വൈദ്യുതി മുടങ്ങിയോടെ കഴിഞ്ഞദിവസങ്ങളിൽ കഞ്ഞിക്കുഴിയിൽ ഉൾപ്പെടെ മോഷണശ്രമമുണ്ടായി. കഴിഞ്ഞദിവസം രാത്രി കെ.കെ റോഡിൽ മരം വീണതിനെ തുടർന്ന് കഞ്ഞിക്കുഴിയിലും പരിസരപ്രദേശത്തും വൈദ്യുതി മുടങ്ങിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു കവർച്ചാശ്രമം. മണിക്കൂറുകറോളം വൈദ്യുതിയില്ലാത്തതും മഴയെ തുടർന്ന് ആളുകൾ പുറത്തിറങ്ങാൻ മടിക്കുന്നതും മോഷ്ടാക്കൾ അവസരമാക്കുകയാണ്.
ഇന്നലെ പുലർച്ചെ ഒന്നേകാലോടെ ശാന്തിസ്ഥാൻ പ്രദേശത്തെ വീടിന്റെ ജനൽ ചില്ല് തകർക്കാൻ ശ്രമിച്ചു. ശബ്ദംകേട്ട് വീട്ടുകാർ ഉണർന്നതോടെ മോഷ്ടാവ് സ്ഥലത്ത് നിന്നും രക്ഷപെട്ടു. പുലർച്ചെ മൂന്നോടെ മറ്റൊരു വീട്ടിലും സമാനസംഭവമുണ്ടായി. ഇവിടെയെത്തിയ മോഷ്ടാവ് വീടിന്റെ ജനൽ ചില്ല് തകർക്കുകയും, വാതിലിന്റെ കുറ്റിയിളക്കി മാറ്റുകയും ചെയ്തു. വീട്ടിൽ നിന്ന് പണമോ സ്വർണമോ നഷ്ടപ്പെട്ടില്ല.

മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി.വി ക്യാമറയിൽ

കാഞ്ഞിരപ്പള്ളി മേഖലയിലും വീടുകളിൽ മോഷണശ്രമം നടന്നു. കുട കൊണ്ട് മുഖം മറച്ചെത്തിയ മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി.വി കാമറയിൽ പതിഞ്ഞു. കോട്ടയം കഞ്ഞിക്കുഴിയിലുണ്ടായ കവർച്ചാശ്രമത്തിൽ വീട്ടുകാരുടെ പരാതിയെ തുടർന്ന് ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഒരു മാസം മുമ്പ് ചങ്ങനാശേരി കുറിച്ചിയിലും മോഷണം

കാലായിപ്പടിയിൽ നിന്ന് സ്വർണവും പണവും കവർന്നു

രണ്ടാഴ്ച മുമ്പ് മണർകാട്,ചങ്ങനാശേരി എന്നിവിടങ്ങളിൽ ക്ഷേത്രങ്ങളുടെ കാണിക്കവഞ്ചി കുത്തിത്തുറന്നും മോഷണം