pic

കുറിച്ചി: സന്ധ്യമയങ്ങേണ്ട താമസം, വീടും പരിസരവും ആഫ്രിക്കൻ ഒച്ചുകൾ കീഴടക്കും. ചിറവംമുട്ടം നിവാസികൾ ഇപ്പോൾ സഹികെട്ടെന്ന് പറയാം. പാടങ്ങൾക്ക് സമീപത്തെ വീടുകളിലാണ് ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമായത്.

കിണറുകളിൽ ഉൾപ്പെടെ പറ്റിപ്പിടിച്ചിരിക്കും. ഇതോടെ വിശ്വസിച്ച് വെള്‌ലംപോലും കുടിക്കാൻ വയ്യ. ഒച്ചിനെ സ്പർശിച്ചാൽ കടുത്ത ചൊറിച്ചിലും പുകച്ചിലുമായി. ആഫ്രിക്കൻ ഒച്ച് മനുഷ്യനിൽ മസ്തിഷ്‌ക ജ്വരത്തിനു (മെനിഞ്ചൈറ്റിസ്) കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. കൃഷിക്കും ഇവ ഭീഷണിയാണ്. വാഴ, കപ്പ, പപ്പായ തുടങ്ങിയവയുടെ പച്ചിലകളെല്ലാം വ്യാപകമായി തിന്നു നശിപ്പിക്കുകയാണെന്ന് കർഷകർ പറയുന്നു.


ഇനി പ്രതിരോധിക്കാം

പുകയില, തുരിശ് മിശ്രിതം തളിക്കുന്നതാണ് ഒച്ചിനെ തുരത്താനുള്ള പ്രധാന മാർഗം. വീടിന്റെ പരിസരത്ത് കണ്ട് തുടങ്ങുമ്പോൾ തന്നെ പുകയിലസത്ത് ലായനി ഉപ്പുചേർത്ത് തളിക്കുക. ജൈവ അവശിഷ്ടങ്ങൾ കൂട്ടിയിടരുത്. ഈർപ്പം നിലനിൽക്കുന്ന അടിക്കാടുകൾ വെട്ടിതെളിക്കണം.മഴക്കാലത്തിന് ശേഷം മണ്ണ് ഇളക്കി കൊടുക്കണം