card

കോട്ടയം: കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ 2023 - 2024 സാമ്പത്തിക വർഷത്തെ കേരള എയ്ഡഡ് സ്‌കൂൾ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (കെ.എ.എസ്.ഇ.പി.എഫ്.) ക്രെഡിറ്റ് കാർഡ് ജില്ലാതല പ്രസിദ്ധീകരണം കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ നിർവഹിച്ചു. കോട്ടയം അസിസ്റ്റന്റ് പ്രോവിഡന്റ് ഫണ്ട് ഓഫീസർ ആർ. നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ഈസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അനിൽ കെതോമസ്,കോട്ടയം വെസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അനിത ഗോപിനാഥൻ ,കോട്ടയം നൂൺ മീൽ ഓഫീസർ വിനോദ്രാജ്,എച്ച്.എംഫോറം സെക്രട്ടറി റെജിമോൻ എന്നിവർ പ്രസംഗിച്ചു.