കോട്ടയം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്‌കോൾ കേരളയിൽ നാഷണൽ ആയുഷ് മിഷന്റെയും സംസ്ഥാന ആയുഷ് മിഷന്റെയും അംഗീകാരത്തോടെ ആരംഭിച്ച ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്‌പോർട്‌സ് യോഗ കോഴ്‌സിന്റെ രണ്ടാം ബാച്ച് പ്രവേശനത്തിനുള്ള അപേക്ഷ 31 വരെ സമർപ്പിക്കാം. 100 രൂപ ഫൈനോടുകൂടി ആഗസ്റ്റ് 12 വരെയും www.scolekeral.org വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. ഹയർ സെക്കൻഡറി / തത്തുല്യ കോഴ്‌സിലെ വിജയമാണ് യോഗ്യത. പ്രായപരിധി 17 - 50. കൂടുതൽ വിവരങ്ങൾക്ക് സ്‌കോൾ കേരളാ ജില്ലാ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോൺ : 0481 2300 443, 9496094157,9947985329