pavithran

വൈക്കം: വെച്ചൂർ. തലയാഴം. കല്ലറ തുടങ്ങിയ സ്ഥലങ്ങളിൽ 8000 ഏക്കറോളം കൃഷിയിറക്കിയ പാടശേഖരങ്ങളിലെ വോൾട്ടേജ് ക്ഷാമവും അടിക്കടി വൈദ്യുതി വിതരണം തടസപ്പെടുന്നതും പരിഹരിക്കണമെന്ന് കിസാൻ സഭ വൈക്കം മണ്ഡലം കമ്മ​റ്റി ആവശ്യപ്പെട്ടു. വോൾട്ടേജ് ക്ഷാമം മൂലം പാടശേഖരങ്ങളിൽ മോട്ടോർ പ്രവർത്തിക്കാൻ പ​റ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.
ഈ വർഷത്തെ മെമ്പർഷിപ്പ് വിതരണം ജൈവ കർഷകനായ കെ.പി. വേണുഗോപാൽ കടമാട്ടിന് നൽകി പ്രസിഡന്റ് കെ.വി. പവിത്രൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.കെ. ചന്ദ്രബാബു, പി.സോമൻ പിള്ള, പി.ജി. ബേബി, എൻ.മോഹനൻ, പി.വി. മനോഹരൻ, മുരളീധരൻ നായർ എന്നിവർ പങ്കെടുത്തു