ഞീഴൂർ: ഒരുമ ചാരിറ്റബിൾ ആൻഡ് അഗ്രികൾച്ചറൽ സൊസൈറ്റി കുട്ടികൾക്ക് പഠനോപകരണങ്ങളും സ്റ്റിച്ചിംഗ് ചാർജും വിതരണം ചെയ്തു. ഒരുമ പ്രസിഡന്റ് ജോസ് പ്രകാശ് കെ.കെ അദ്ധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകനും ബാങ്ക് മാനേജറുമായ ആനന്ദ് തലയോലപ്പറമ്പ് ഉദ്ഘാടനം നിർവഹിച്ചു. ഷാജി അഖിൽനിവാസ്, ജോയ് മയിലംവേലി, ബാബുരാജ് പി.എം, പ്രസാദ്.എം, ശിവൻ കൂരാപ്പള്ളിയിൽ, രാജപ്പൻ വെണ്ണമറ്റത്തിൽ, ഷിൻസ്, സിൻജാ ഷാജി, നവ്യ ഷിബു, ലിജ.ആർ, ഗോപികമോൾ സുരേഷ് എന്നിവർ നേതൃത്വം നൽകി.