വൈക്കം: വൈക്കം റോട്ടറി ക്ലബിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേ​റ്റു. മുൻ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ കെ.പി രാമചന്ദ്രൻ നായർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജെറി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. പുതിയ അംഗങ്ങൾക്ക് അസിസ്​റ്റന്റ് ഗവർണർ എസ്.ഡി.സുരേഷ്ബാബു സത്യവാചകം ചൊല്ലികൊടുത്തു. റോട്ടറി മുൻ ഗവർണർ ഇ. കെ.ലൂക്ക് സാമൂഹിക ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു.
43 വർഷം പൂർത്തിയാക്കിയ ക്ലബിന്റെ പുതിയ ഭാരവാഹികളായി ബോബി കുപ്ലിക്കോട്ട് (പ്രസിഡന്റ്), ഷിജോ മാത്യു (സെക്രട്ടറി), ജോസഫ് തയ്യിൽ (ട്രഷറർ) എന്നിവർ ചുമതലയേ​റ്റു. എൻ.ഷൈൻകുമാർ, ജെയിംസ് പാലക്കാൻ, അഡ്വ ശ്രീകാന്ത് സോമൻ, വർഗീസ് പുത്തനങ്ങാടി, അഡ്വ വിവേക് ഫ്രാൻസിസ്, രഞ്ജിത് ജോർജ്, ഗൗതം സുരേഷ്ബാബു , മാത്യു യോഗ്യവീട് എന്നിവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് സണ്ണി കുര്യാക്കോസ് സ്വാഗതവും സെക്രട്ടറി ഷിജോമാത്യു നന്ദിയും പറഞ്ഞു.