കോട്ടയം: ശിവഗിരിയിൽ സെപ്റ്റംബർ 16,17 തീയതികളിൽ നടക്കുന്ന പ്രവാസി സമ്മേളനത്തിന് മുന്നോടിയായി ശിവഗിരി മഠം ഗുരുധർമ്മ പ്രചാരണ സഭയുടെ ആഭിമുഖ്യത്തിൽ ജില്ലാ സംഗമങ്ങൾക്ക് തിരുവനന്തപുരത്ത് തുടക്കമായി.
കോട്ടയം ജില്ലയിലെ പ്രവാസികളുടെ കുടുംബ സംഗമം വ്യാഴം ഉച്ചക്കഴിഞ്ഞ് മൂന്നിന് കുറിച്ചി അദ്വൈത വിദ്യാശ്രമത്തിൽ നടക്കും. ജില്ലാ പ്രസിഡന്റ് സോഫി വാസുദേവൻ അദ്ധ്യക്ഷതവഹിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാഗാനന്ദ, സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, ട്രഷറർ സ്വാമി ശാരദനന്ദ, സ്വാമി വിശാലാനന്ദ,സഭാ വൈസ് പ്രസിഡന്റുമാരായ ഡോ.പി. ചന്ദ്രമോഹൻ, കെ.കെ കൃഷ്ണാനന്ദ ബാബു, രജിസ്ട്രാർ കെ.ടി സുകുമാരൻ, ചീഫ് കോ ഓർഡിനേറ്റർ സത്യൻ പന്തത്തല, പി.ആർ.ഒ ഡോ.സനൽ കുമാർ, കേന്ദ്ര ഉപദേശക സമിതി അംഗങ്ങളായ കുറിച്ചി സദൻ, ആർ.സലിംകുമാർ, പി.കമലാസൻ,എക്‌സിക്യൂട്ടീവ് മെമ്പർ ബാബുരാജ് വട്ടോടിയിൽ, ജില്ലാ സെക്രട്ടറി വി.വി ബിജുവാസ് തുടങ്ങിയവർ പങ്കെടുക്കും.