ramachandra-swami

വൈക്കം: കുലശേഖരമംഗലം കൊച്ചങ്ങാടി ആഞ്ജനേയമഠം ശ്രീരാമശ്രീആഞ്ജനേയ ക്ഷേത്രത്തിൽ രാമായണമാസാചരണത്തിന്റെ ചടങ്ങുകൾ തുടങ്ങി. ഭദ്രദീപപ്രകാശനം ആഞ്ജനേയമഠം മഠാധിപതി സ്വാമി രാമചന്ദ്ര നിർവഹിച്ചു. രാമായണ മാസാചരണത്തിന്റെ ചടങ്ങുകൾ ആചാര്യൻ ബാലസുബ്രഹ്മണ്യപിള്ള നടത്തി. പ്രസിഡന്റ് പി.ബാലകൃഷ്ണപിള്ള, സെക്രട്ടറി എൻ.ഡി രാജു, എസ്.കെ ചന്ദ്രശേഖരൻ, സുരേഷ് ചിങ്ങറോത്ത്, രമ മനോഹരൻ എന്നിവർ പങ്കെടുത്തു. എല്ലാദിവസവും രാവിലെയും വൈകിട്ടും പാരായണം. രാവിലെ ഗണപതിഹോമം, ഭഗവത്‌സേവ, കർക്കടക പൂജ, മഞ്ഞൾ സമർപ്പണം, രാമായണപൂജ എന്നിവ നടക്കും. ആഗസ്റ്റ് 11ന് രാവിലെ 8.30ന് വിദ്യാവിജ്ഞാനത്തിനായി പ്രത്യേകപൂജ.