മുട്ടം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും വിവിധ മേഖലകളിൽ മികവ്കാട്ടിയവരെയും മുട്ടം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് കടത്തലക്കുന്നേൽ അദ്ധ്യക്ഷത വഹിച്ച യോഗം പ്രസിഡന്റ് ഷേർളി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷൈജാ ജോമോൻ, മേഴ്സി ദേവസ്യാ, അഡ്വ. അരുൺ ചെറിയാൻ പൂച്ചക്കുഴി, മെമ്പർമാരായ ബിജോയി ജോൺ, മാത്യൂ പാലംപറമ്പിൽ, ടെസി സതീഷ്, കുട്ടിയമ്മ മൈക്കിൾ, റെൻസി സുനീഷ്, റെജി ഗോപി, സാക്ഷരതാ മിഷൻ കോർഡിനേറ്റർ ബിൻസ് വട്ടമ്പലം, രാജീവ് പി, എർവിൻ കോടമുള്ളിൽ, ജോഷിൻ ജോസഫ് എന്നിവർ സംസാരിച്ചു.