ചങ്ങനാശേരി: കനത്തകാറ്റിൽ പൂവം എ.സി റോഡരികിലെ വീടുകൾക്ക് നാശനഷ്ടം. വീടുകളുടെ മേൽക്കൂരകൾ പറന്ന് എസി റോഡിൽ പതിച്ചു. കവിതാലയം വീട്ടിൽ കുമാരി ജയപ്രകാശ്, പ്രവീണ നിവാസിൽ കെ.പ്രസന്നൻ, ലത എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടം. കനത്ത കാറ്റിലും മഴയിലും കുറിച്ചി നാരകത്തറ ചേലച്ചിറ ടി.പി.അനിയന്റെ വീട് പൂർണമായും തകർന്നതോട സമീപത്തെ അങ്കണവാടിയിൽ കുടുംബം അഭയം തേടി. മാടപ്പള്ളി കുറുമ്പനാടം നെടുമ്പറമ്പിൽ തോമസ് ജോസഫിന്റ വീടിന്റെ അടുക്കള മരംവീണ് തകർന്നു.