കടുത്തുരുത്തി: രാമായണം മാനവരാശിയുടെ സമസ്ത പ്രശ്‌നങ്ങളുടെയും പരിഹാരത്തിനുള്ള സിദ്ധൗഷധമാണെന്ന് വൈക്കം താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് പി.ജി.എം നായർ കാരിക്കോട് പറഞ്ഞു.
വൈക്കം താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന രാമായണ മഹോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയന്റെ നേതൃത്വത്തിൽ വനിതാ യൂണിയൻ, ബാലസമാജ യൂണിയൻ, ആദ്ധ്യാത്മിക പഠന കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധ കരയോഗ വനിതാസമാജ ബാലസമാജങ്ങളുടെ സഹകരണത്തോടെയാണ് രാമായണ മാസം 'രാമായണ മഹോത്സവം'' എന്ന നിലയിൽ സംഘടിപ്പിക്കുന്നത്.
കടുത്തുരുത്തി 302 ാം നമ്പർ എൻ എസ് എസ് കരയോഗത്തിന്റെ സഹകരണത്തോടെ കടുത്തുരുത്തി ഗൗരീശങ്കരം ആഡിറ്റോറിയത്തിൽ നടന്ന രാമായണ മഹോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ പ്രമുഖ ആദ്ധ്യാത്മിക പ്രഭാഷക സരിത അയ്യർ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി അഖിൽ ആർ.നായർ, സി.പി നാരായണൻ നായർ, പി.എൻ രാധാകൃഷ്ണൻ, എൻ.മധു, കെ.ജയലക്ഷ്മി, വി.എസ് കുമാർ, ശ്രീവത്സം വേണുഗോപാൽ, വി കെ ശ്രീകുമാർ, 'എസ് ജയപ്രകാശ്, ബി ജയകുമാർ, മീരാ മോഹൻദാസ്, കെ എൻ മുരളി, പ്രൊഫ കൃഷ്ണകുമാർ, വേണുഗോപാൽ പി എസ്, പാലാ ശ്രീകുമാർ, എസ് മുരുകേശ് തുടങ്ങിയവർ പ്രസംഗിച്ചു. എൻ എസ് എസ് ഹെഡ് ഓഫീസിൽ നിന്നും ആദ്ധ്യാത്മിക കേന്ദ്രങ്ങൾക്ക് അനുവദിച്ച ഗ്രാന്റ് യോഗത്തിൽ വിതരണം ചെയ്തു.