kallan

പൊൻകുന്നം: മഴയും കാറ്റും ഒപ്പം വൈദ്യുതി തകരാറും കൂടിയായപ്പോൾ തക്കംപാർത്തിരുന്ന മോഷ്ടാക്കൾ പണിതുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ കാഞ്ഞിരപ്പള്ളിയിലും പൊൻകുന്നത്തും മോഷണത്തിനെത്തിയത് ഒരാൾ തന്നെയാണെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്നും വ്യക്തമായി. കാഞ്ഞിരപ്പള്ളി മൃഗാശുപത്രിക്ക് സമീപമുള്ള വീട്ടിൽ മോഷ്ടാവ് എത്തിയത് കഴിഞ്ഞ ബുധനാഴ്ചയാണ്. തൊട്ടടുത്ത ദിവസം പൊൻകുന്നം ചേപ്പുംപാറയിലെ വീട്ടിലെത്തിയതും ഇയാൾതന്നെ. കൈലിയും ഷർട്ടും ധരിച്ച ആളുടെ ചുമലിൽ ബാഗും തൂക്കിയിട്ടുണ്ട്. വീടിന്റെ സിറ്റൗട്ടിലെത്തി ലൈറ്റണയ്ക്കുന്നതും സിസിടിവി ക്യാമറ തിരിച്ച് വെയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം. രണ്ടുവീടുകളിലും ഇയാളെത്തിയെങ്കിലും ഒന്നും മോഷണം പോയിട്ടില്ലെന്ന് രണ്ടുവീട്ടുകാരും പറഞ്ഞു. പൊൻകുന്നം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.