ചിറക്കടവ് : ഗ്രാമപഞ്ചായത്തിൽ സമ്പൂർണ ഭരണഘടനാസാക്ഷരതാ യജ്ഞം പദ്ധതിയുടെ 16-ാം വാർഡ് സംഘാടക സമിതി രൂപീകരണ യോഗം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.ആർ.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആന്റണി മാർട്ടിൻ , ജില്ലാ പഞ്ചായത്ത് അംഗം ടി.എൻ.ഗിരീഷ് കുമാർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുമേഷ് ആൻഡ്രൂസ് എന്നിവർ പ്രസംഗിച്ചു. ബി.സുനിൽ സെക്രട്ടറിയും, സി.ജി.രാജൻ പ്രസിഡന്റും വിവിധ സംഘടനാ പ്രതിനിധികൾ അംഗങ്ങളുമടങ്ങിയതാണ് സംഘാടക സമിതി.