hh

കോട്ടയം : ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റന്റസ് ടു ഫിഷർ വിമൺ (സാഫ്) നടപ്പാക്കുന്ന തീരമൈത്രി പദ്ധതിയിൽ ചെറുകിട തൊഴിൽ സംരംഭ യൂണിറ്റുകൾ ആരംഭിക്കാൻ മത്സ്യത്തൊഴിലാളി വനിതകൾ അടങ്ങുന്ന സംഘങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ ഗ്രാന്റ് ലഭിക്കും. ഒരു സംഘത്തിൽ രണ്ടു മുതൽ അഞ്ചു വരെ അംഗങ്ങൾ വേണം. ഇവർ ഫിഷറീസ് വകുപ്പ് തയാറാക്കിയിട്ടുള്ള ഫിഷർമെൻ ഫാമിലി രജിസ്റ്ററിൽ അംഗങ്ങളായവരും 20 - 40 വയസ് പ്രായമുള്ളവരുമാകണം. ട്രാൻസ്ജൻഡേഴ്‌സ്, വിധവകൾ, മാറാരോഗങ്ങൾ ബാധിച്ചവർ കുടുംബത്തിലുള്ളവർ, പ്രകൃതി ദുരന്തങ്ങൾ നേരിട്ട് അനുഭവിക്കേണ്ടി വന്നിട്ടുള്ളവർ, തീരനൈപുണ്യ കോഴ്‌സ് പഠിച്ച വനിതകൾ എന്നീ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. ഫോൺ: 9495801822, 9961499883,04812566823