food

വൈക്കം : ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി വൈക്കം ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താലൂക്ക് ആശുപത്രിയിൽ വൈക്കത്തെ കോൺഗ്രസ് മുനിസിപ്പൽ കൗൺസിലർമാരുടെ സഹായത്തോടെ ഭക്ഷണ വിതരണം നടത്തി. മുനിസിപ്പൽ ചെയർപേഴ്‌സൺ പ്രീത രാജേഷ് ഉദ്ഘാടനം ചെയ്തു. ടൗൺ മണ്ഡലം പ്രസിഡന്റ് സോണി സണ്ണി അദ്ധ്യക്ഷത വഹിച്ചു. മോഹൻ ഡി ബാബു,പി ഡി ഉണ്ണി, അഡ്വ.എ. സനീഷ് കുമാർ, ജയ് ജോൺ പേരയിൽ, പി ടി സുഭാഷ്, ഷഡാനൻ നായർ, ഇടവട്ടം ജയകുമാർ,എം ടി അനിൽകുമാർ, കെ ബാബുരാജ്, രേണുക രതീഷ്, ബി രാജശേഖരൻ, പി ഡി ബിജിമോൾ, രാജശ്രീ വേണുഗോപാൽ,രാധിക ശ്യാം, ബിന്ദു ഷാജി, തുടങ്ങിയവർ പങ്കെടുത്തു.