kumnm

കുമരകം : തോരാമഴയിൽ കിഴക്കൻ വെള്ളത്തിന്റെ വരവ് വർദ്ധിച്ചതോടെ പടിഞ്ഞാറൻ മേഖല വെള്ളപ്പൊക്ക ഭീതിയിൽ. മീനച്ചിലാറ്റിലും, ചെറു തോടുകളിലും ജലനിരപ്പുയർന്നു. കുമരകം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര പഞ്ചായത്തുകളിലെ വീടുകൾ വെള്ളത്താൽ ചുറ്റപ്പെട്ട അവസ്ഥയാണ്. കുമരകം റോഡിൽ ഇല്ലിക്കൽ കവലയിൽ വെള്ളം കയറി. വാഹന ഗതാഗതത്തിന് തടസമില്ലെങ്കിലും കടകൾ പലതും തുറക്കാനാവാത്ത അവസ്ഥയിലാണ്. ശക്തമായ മഴ തുടർന്നാൽ ഗതാഗതം അസാദ്ധ്യമാകും. കുമരകത്ത് 2,3,5,6,7,8 വാർഡുകളിലാണ് വെള്ളപ്പൊക്ക ഭീഷണി. 2-ാം വാർഡിലെ വടക്കേ പള്ളപ്പാടം, തെക്കേ പള്ളിപ്പാടം, വടക്കേ മൂലേപ്പാടം, തെക്കേ മൂലേപ്പാടം, 3-ാം വാർഡിലെ മങ്കുഴിപ്പാടം, 5-ാം വാർഡിലെ കൊല്ലകേരി, 6-ാം വാർഡിലെ ഇടവട്ടം പാടശേഖരങ്ങളിൽ വിരിപ്പ് കൃഷിയ്ക്ക് വേണ്ടി നിലമൊരുക്കൽ നടക്കുന്നതിനാൽ വെള്ളപ്പൊക്കം ഒഴിവായ ആശ്വാസത്തിലാണ് നിവാസികൾ.