kummanm

ചങ്ങനാശ്ശേരി : കനത്ത മഴയിൽ ചങ്ങനാശ്ശേരിയുടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ. ചങ്ങനാശ്ശേരി വില്ലേജിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനമാരംഭിച്ചു. ചങ്ങനാശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ രണ്ടു കുടുംബങ്ങളിൽ നിന്നുള്ള ഏഴ് അംഗങ്ങളാണുള്ളത്. കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടിയാൽ പടിഞ്ഞാറ് മേഖലയിലെ നൂറുകണക്കിന് വീടുകൾ വെള്ളത്തിലാകും. താലൂക്ക് ഓഫീസിൽ 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്.