gym

മുണ്ടക്കയം: കോട്ടയം ജില്ലാ പഞ്ചായത്ത് 2022-23 സാമ്പത്തിക വർഷ പദ്ധതിയിൽ ഉൾപ്പെടുത്തി മുണ്ടക്കയം ബൈപ്പാസിൽ നിർമ്മിച്ച വ്യായാമ കേന്ദ്രം നാടിന് സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം പി.ആർ അനുപമ സ്വാഗതം പറഞ്ഞു. 10 ലക്ഷം രൂപ വിനിയോഗിച്ചാണ് ഓപ്പൺ ജിം നിർമ്മിച്ചത്.
ഓപ്പൺ ജിമ്മിന്റെ പ്രവർത്തനം ആരംഭിച്ചതോടെ കുട്ടികൾ ഉൾപ്പെടെ നിരവധി പേരാണ് വ്യായാമത്തിനായി എത്തുന്നത്. പത്തിലധികം ഉപകരണങ്ങളാണ് ഇവിടെയുള്ളത്.