ram

കോട്ടയം: പുതുവിളകൃഷിയിലൂടെ ലക്ഷങ്ങൾ സമ്പാദിച്ചവരുണ്ട്. പക്ഷേ എല്ലാവരുടെയും അനുഭവം അങ്ങനെയല്ല. കൈപൊള്ളിയവരാണ് ഏറെയും. പലപ്പോഴും ഉത്പാദനഘട്ടമെത്തുമ്പോൾ വിപണി കണ്ടെത്താൻ കഴിയാത്തതാണ് റമ്പുട്ടാൻ, മാംഗോസ്റ്റിൻ ഉൾപ്പെടെ കൃഷി ചെയ്യുന്നവർക്ക് തിരിച്ചടിയായത്. വിപണി ലഭിക്കാതെ പോയാൽ വാനിലകൃഷിക്കുണ്ടായ അതേ അവസ്ഥയാകും ഇവയ്ക്കെന്നും ആശങ്കയുണ്ട്.


റബർ മാറ്റി പരീക്ഷണം
റമ്പൂട്ടാൻ, മാംഗോസ്റ്റിൻ, അവക്കാഡോ, ഡ്രാഗൺ ഫ്രൂട്ട്, പുലാസാൻ എന്നിവയാണ് പുതുതലമുറക്കാർ വ്യാപകമായി കൃഷി ചെയ്യുന്നത്.

നഴ്‌സറിക്കാരുടെയും മറ്റും ആകർഷകമായ പ്രചാരണത്തിൽ മുങ്ങി ലാഭം പ്രതീക്ഷിച്ച് കൃഷിയിറക്കിയ പലർക്കും തിരിച്ചടി നേരിട്ടു. ഇവയിൽ മിക്ക ഇനങ്ങൾക്കും വിപണിയിൽ മികച്ച വിലയുണ്ടെങ്കിലും വില കുറച്ചു വാങ്ങുന്നതും കൂടുതലായി എടുക്കാൻ വ്യാപാരികൾ തയാറാകാത്തതുമാണ് പ്രതിസന്ധിയായത്. വിളവെടുപ്പ് കാലമാകുമ്പോൾ വിലയിടിയുന്നത് പതിവാണെന്ന് കർഷകർ പറയുന്നു. ഇത്തരം വിളകൾക്കെല്ലാം വവ്വാൽ, അണ്ണാൻ, എലി, പക്ഷികൾ എന്നിവയുടെ ശല്യമുണ്ട്.

നഴ്‌സറികളിൽ നിന്നു ലഭിക്കുമ്പോൾ പറയുന്നത്ര ഉത്പാദനമുണ്ടാകാത്തതും കർഷകരെ നിരാശരാക്കുന്നു. ഇത്തരം പുതുതലമുറ വിളകൾക്ക് കൃത്യമായ വിപണി ഉറപ്പാക്കണം.

(എബി ഐപ്പ്, കർഷക കോൺഗ്രസ്,ജില്ലാ സെക്രട്ടറി)