cccc

കോട്ടയം: വെൽഫെയർ പാർട്ടിയുടെ കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 20ന് വൈകിട്ട് മൂന്നിന് കളക്ട്രേറ്റിന് സമീപം തടത്തിപറമ്പിൽ ആർക്കേഡിൽ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നിർവഹിക്കും. ജില്ലാ പ്രസിഡന്റ് സണ്ണി മാത്യു അദ്ധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ അബ്ദുൽ ഹക്കിം, ജില്ലാ ജനറൽ സെക്രട്ടറി സുനിൽ ജാഫർ, എഫ്.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി.ജെ ഷാനവാസ്, ഫ്രെട്ടേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചനാ പ്രജിത്ത്, എ.ലത്തീഫ് തുടങ്ങിയവർ പങ്കെടുക്കും.