പൊൻകുന്നം: കേരളപ്രദേശ് ഗാന്ധിദർശൻവേദി ജില്ലാകമ്മിറ്റി ഏർപ്പെടുത്തിയ ഉമ്മൻചാണ്ടി മാനവസേവ പുരസ്‌കാരം മുൻ എം.പി.എൻ.പീതാംബരക്കുറുപ്പ് അർഹനായി. 21ന് 11ന് പൊൻകുന്നം പെൻഷൻഭവനിൽ ചേരുന്ന ഉമ്മൻചാണ്ടി സ്മൃതിസംഗമത്തിൽ കെ.പി.ജി.ഡി.സംസ്ഥാന ചെയർമാൻ ഡോ.എം.സി.ദിലീപ്കുമാർ അവാർഡ് സമ്മാനിക്കുമെന്ന് ഗാന്ധിദർശൻവേദി ജില്ലാചെയർമാൻ പ്രസാദ് കൊണ്ടൂപ്പറമ്പിൽ, ജനറൽസെക്രട്ടറി കെ.ഒ.വിജയകുമാർ എന്നിവർ അറിയിച്ചു. സമ്മേളനം ആന്റോ ആന്റണി എം.പി.ഉദ്ഘാടനം ചെയ്യും.