qqq

കോട്ടയം: ക്ഷീരവികസനവകുപ്പ് കോട്ടയം ജില്ലാ ക്വാളിറ്റി കൺട്രോൾ യൂണിറ്റിന്റെയും പനച്ചിക്കാട് ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാൽ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനവേണ്ടി ബോധവൽക്കരണം 20ന് രാവിലെ 10.30ന് നടക്കും. ഉദ്ഘാടനവും പദ്ധതിവിശദീകരണവും ക്ഷീരവികസനവകുപ്പ് കോട്ടയം ഡെപ്യൂട്ടി ഡയറക്ടർ സി.ആർ. ശാരദ നിർവഹിക്കും. പനച്ചിക്കാട് ക്ഷീരസംഘം പ്രസിഡന്റ് കെ.ഡി. പ്രസീദ് അധ്യക്ഷത വഹിക്കും. ശുദ്ധമായ പാലുൽപാദനം, ശാസ്ത്രീയ പശുപരിപാലനം, ക്ഷീരവികസനവകുപ്പിന്റെ പദ്ധതികളും ആനുകൂല്യങ്ങളും എന്നീ വിഷയങ്ങളിൽ സെമിനാറുകളും നടക്കും.