
കോട്ടയം: ഈരയിൽക്കടവ് മണിപ്പുഴ ബൈപ്പാസ് റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഇരുചക്ര വാഹന യാത്രികരുടെ സഞ്ചാരം ബുദ്ധിമുട്ടിലായി. കനത്തമഴയെത്തുടർന്ന് കൊടൂരാറിന്റെ സമീപ പാടശേഖരങ്ങളിൽ വെള്ളം നിറഞ്ഞിരുന്നു ഇവിടെ നിന്നുള്ള വെള്ളമാണ് റോഡിലേക്ക് കയറിയത്. നഗരത്തിരക്ക് ഒഴിവാക്കി യാത്ര ചെയ്യുന്ന വാഹനയാത്രികർ പ്രതിസന്ധിയിലായി.മുപ്പായിപ്പാടം ഭാഗത്ത് താമസിക്കുന്ന ഏതാനും വീടുകൾക്കും വെള്ളക്കെട്ട് ദുരിതമായി. റോഡിൽ ഇഴജന്തുക്കളുടെ ശല്യവും ഏറി.