jyothish-silpasala

കട്ടപ്പന : മോട്ടോർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി )ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ശില്പശാല നടത്തി.
തിരഞ്ഞെടുക്കപ്പെട്ട 115 പ്രതിനിധികളാണ് ശില്പശാലയിൽ പങ്കെടുത്തത്. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് മലയാലപ്പുഴ ജ്യോതിഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രാജ മാട്ടുക്കാരൻ അദ്ധ്യക്ഷനായിരുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ് അശോകൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, ജി. മുനിയാണ്ടി, പി.ആർ.അയ്യപ്പൻ, ഡി.കുമാർ, ഷാഹുൽ ഹമീദ്, സന്തോഷ് അമ്പിളിവിലാസം, കെ.എ.സിദ്ദിഖ്, രാഹുൽ രാജേന്ദ്രൻ, രാജു ബേബി, കെ.സി.ബിജു, ബിജു ദാനിയേൽ, പ്രശാന്ത് രാജു എന്നിവർ സംസാരിച്ചു.