മൂന്നാർ: മൂന്നാർ ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ് പുനർനിർമ്മാണം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ നേതൃത്വത്തിൽ മൂന്നാർ നഗരത്തിൽ അനിശ്ചിതകാല സമരം ആരംഭിച്ചു. സമരം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടോണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ലിനു ജോസ് അദ്ധ്യക്ഷനായി. ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി തേജസ് കെ ജോസ്, എം ലക്ഷ്മണൻ, സ്റ്റാലിൻ, സഞ്ജീവ് സഹദേവൻ, അഖിൽ ബാബു, രഞ്ജിത്ത് കുമാർ, യോഗേഷ് എന്നിവർ സംസാരിച്ചു.