വൈക്കം : ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സംവിധാനങ്ങളുമായി സഹകരിച്ച് ശ്രീമഹാദേവ കോളേജിൽ നൂതന സാങ്കേതികവിദ്യ അനുസരിച്ചുള്ള വിവിധ കോഴ്‌സുകൾക്ക് തുടക്കമായി. ഡയറക്ടർ പി.ജി.എം നായർ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് മികച്ച തൊഴിൽ ലഭിക്കാൻ കഴിയുന്ന തരത്തിലുള്ളവയാണ് കോഴ്‌സുകൾ. പ്രിൻസിപ്പൾ ഡോ ധന്യ എസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൾ നിതിയ പി.കെ പ്രോജക്ട് വിശദീകരിച്ചു. പ്ലേയ്‌സ് മെന്റ് ഓഫീസർ സ്‌നേഹ എസ്.പണിക്കർ, ശ്രീലക്ഷ്മി ചന്ദ്രശേഖർ, മാനിഷ കെ.ലത്തീഫ്, അജയൻ എം.എസ്, ശ്രീജ എം.എസ് എന്നിവർ പ്രസംഗിച്ചു.