dhrnna

കോട്ടയം: ബാങ്ക് ദേശസാത്ക്കരണത്തിന്റെ 55ാം വാർഷിക ദിനത്തിൽ ജോയിന്റ് ഫോറം ഒഫ് ബാങ്ക് റിട്ടയറീസ് കേരളയുടെ ആഭിമുഖ്യത്തിൽ കൂട്ടധർണ്ണ നടത്തി. മുൻ എം.പി അഡ്വ.കെ.സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്തു. എ.ഐ.പി.എ.ആർ.കെ സംസ്ഥാന പ്രസിഡന്റ് ടോം തോമസ് അദ്ധ്വക്ഷത വഹിച്ചു. ഡി.അനിൽ, കിരൺ മോഹൻ, മഹേഷ് വിഷ്ണു, കെ.പി. ഷാ, തോമസ് പോത്തൻ, ജോയ്‌സ് ജോർജ്, ഹെൻറി ജോൺ, സി.നാരായണൻ, റസിയ ബീഗം, ഏബ്രഹാം തോമസ്, ശശികുമാർ കുറുപ്പ്, വിശ്വനാഥൻ കുന്നപ്പള്ളി, ജോസഫ് മത്തായി, എം.പി പുഷ്‌ക്കരൻ, എം.എസ് മുരളീധരൻ എന്നിവർ സംസാരിച്ചു. കെ.പി. രാജശേഖരൻ സ്വാഗതവും , ആർ.എ.എൻ. റെഡ്യാർ നന്ദിയും പറഞ്ഞു.