കോട്ടയം : ജനകീയ മത്സ്യകൃഷി പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ ഒരു നെല്ലും ഒരു മീനും പദ്ധതിയിൽ മത്സ്യവിളവെടുപ്പ് നടത്തി. ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് ചൂരത്ര നടുവിലേക്കര, മംഗലശ്ശേരി തൊള്ളായിരം, ചാലാകരി, ഐക്കരക്കരി പാടശേഖരങ്ങളിൽ നിക്ഷേപിച്ച കാർപ്പ് മത്സ്യങ്ങളുടെ വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ ജോസ് നിർവഹിച്ചു. ചാലാകരി ഐക്കരക്കരി പാടശേഖര സെക്രട്ടറി പി.പി ജനാർദനൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എസി.കെ.തോമസ്, പഞ്ചായത്തംഗങ്ങളായ രഞ്ജിനി മനോജ്, അഞ്ജു മനോജ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്.ആർ. രമേഷ് ശശിധരൻ, ഫിഷറീസ് എക്‌സ്റ്റഷൻ ഓഫീസർ ബ്ലെസ്സി ജോഷി, ചൂരത്ര നടുവിലേക്കര പാടശേഖരം കൺവീനർ ഇ.എം മാത്യൂ എൺപതിൽ, സിനി ആൻഡ്രൂസ് എന്നിവർ പ്രസംഗിച്ചു.