പാലാ: കേരള വെളുത്തേടത്ത് നായർ സമാജം കോട്ടയം ജില്ലാ വാർഷിക സമ്മേളനം നാളെ പാലായിൽ നടക്കും. ഈ വർഷം പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സമ്മേളനത്തിൽ ആദരിക്കും. കിസ്‌കോ ബാങ്ക് ഓഡിറ്റോറിയത്തിൽ രാവിലെ 10ന് മാണി സി.കാപ്പൻ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.ശിവദാസൻ അദ്ധ്യക്ഷനാകും.
ആരോഗ്യ മേഖലയിലെ നൂതന പ്രവർത്തനങ്ങൾക്ക് ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും സ്ഥാനം പിടിച്ച രഞ്ജിത്ത് കൃഷ്ണൻ വാഴൂർ, നഴ്‌സിംഗിൽ ഡോക്ടറേറ്റ് നേടിയ അസോ.പ്രൊഫ. ഡോ. ജി.ശംഭു, പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾ എന്നിവരെ സംസ്ഥാന പ്രസിഡന്റ് ടി.ജി. ഗോപാലകൃഷ്ണൻ ആദരിക്കും. സംസ്ഥാന ജന. സെക്രട്ടറി ബി. രാമചന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ജന. സെക്രട്ടറി ഇ.എസ്. രാധാകൃഷ്ണൻ,സംസ്ഥാന സെക്രട്ടറി ആർ. സുശീൽകുമാർ എന്നിവർ സംസാരിക്കും.