ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി. പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റ് കർമ്മം നിർവഹിച്ചു. വൈദികരും കന്യാസ്ത്രീകളും അടക്കം നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
കുറ്റപ്പെടുത്തലുകൾ ഏൽക്കേണ്ടി വന്നെങ്കിലും സ്‌നേഹിക്കാനും സഹിക്കാനും മാത്രമറിയാവുന്നവളായിരുന്നു അൽഫോൻസാമ്മയെന്ന് ചങ്ങനാശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നല്കുകയായിരുന്നു ആർച്ച്ബിഷപ്പ്.
ജീവിതാനുഭവങ്ങളെയും സാഹചര്യങ്ങളെയും സ്വർഗീയ നിക്ഷേപമാക്കി മാറ്റാൻ അൽഫോൻസാമ്മയ്ക്കു സാധിച്ചു. അതുകൊണ്ടാണ് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ളവർ ഇന്ന് അൽഫോൻസാമ്മയുടെ കബറിടത്തിലേക്ക് ഉറ്റുനോക്കുന്നതെന്നും മാർ പെരുന്തോട്ടം ചൂണ്ടിക്കാട്ടി.
വൈകുന്നേരം 6. 15ന് നടന്ന ജപമാല പ്രദക്ഷിണത്തിന് ഫാ. ജോർജ് ഈറ്റയ്ക്കക്കുന്നേൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുശേഷിപ്പ് സംവഹിച്ച് നേതൃത്വം നല്കി.
ഭരണങ്ങാനത്ത് ഇന്ന്
രാവിലെ
5.15 വിശുദ്ധ കുർബാന, നൊവേന ഫാ. ഗർവാസീസ് ആനിത്തോട്ടത്തിൽ
6.45 വിശുദ്ധ കുർബാന, നൊവേന ഫാ. ജോരജ് പുല്ലുകാലായിൽ
8.30 വിശുദ്ധ കുർബാന, നൊവേന ഫാ. ജോസഫ് അമ്പാട്ട്
10 വിശുദ്ധ കുർബാന, നൊവേന ഫാ. ജോർജ് ആന്റണി ആശ്ശാരിശ്ശേരിൽ
11.30 ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം മാർ തോമസ് തറയിൽ
2.30 വിശുദ്ധ കുർബാന, നൊവേന ഫാ. ജോസ് കിഴക്കേയിൽ
4.00 വിശുദ്ധ കുർബാന, നൊവേന ഫാ. അഗസ്റ്റിൻ തെരുവത്ത്
5.00 വിശുദ്ധ കുർബാന, നൊവേന ഫാ. അബ്രാഹം കൊല്ലിത്താനത്തുമലയിൽ
6.15 ജപമാല പ്രദക്ഷിണം ഫാ. ജോസഫ് ചീനോത്തുപറമ്പിൽ
7 വിശുദ്ധ കുർബാന, നൊവേന ഫാ. സ്‌കറിയ മേനാംപറമ്പിൽ