കട്ടപ്പന: തങ്കമണി സർവീസ് സഹകരണബാങ്കിന്റെ കാർഷികോത്പന്ന ബ്രാന്റായ സഹ്യയുടെ രണ്ടാം ഘട്ട വികസന പദ്ധതികൾ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര പിന്നണി ഗായിക കെ.എസ് ചിത്രയാണ് സഹ്യയുടെ ബ്രാൻഡ് അംബാസിഡർ. ബാങ്ക് പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. എം.എം. മണി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. സഹ്യൈ ഡ്രൈ ഫ്രൂട്ട്‌സിന്റെ ഉത്പന്നത്തിന്റെ ആദ്യവിൽപ്പന ജില്ലാ ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ സി.വി.വർഗീസ് നിർവഹിച്ചു. ജില്ലാ കളക്ടർ ഷീബ ജോർജ്ജ് ഏറ്റുവാങ്ങി.സഹ്യ ഫുഡ് ആന്റ് സ്‌പൈസസിന്റെ ഏലച്ചായ , പാലട മിക്‌സ് എന്നിവ ജില്ലാ കളക്ടർ ഷീബ ജോർജ്ജ് പുറത്തിറക്കി.