ചങ്ങനാശേരി : മലയാള കഥാ സാഹിത്യരംഗത്ത് പ്രതിഭയായിരുന്ന ജെ.കെ.വിയുടെ (ജോസഫ് കാഞ്ഞിരത്തിങ്കൽ വർക്കി) 25ാം ചരമവാർഷികാചരണവും, സർഗക്ഷേത്ര ജെ.കെ.വി ഹാളിന്റെ ഉദ്ഘാടനവും ഇന്ന് വൈകിട്ട് 6.30ന് സർഗ്ഗക്ഷേത്രയിൽ നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. ജോബ് മൈക്കിൾ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സർഗക്ഷേത്ര രക്ഷാധികാരി ഫാ.തോമസ് കല്ലുകളം അനുഗ്രഹ പ്രഭാഷണം നടത്തും. മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം ജെ.കെ.വി അനുസ്മരണം നടത്തും. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജോസി സെബാസ്റ്റ്യൻ, ബി.ജെ.പി മുൻ സംസ്ഥാന നിർവാഹ സമിതി അംഗം അഡ്വ. ബി.രാധാകൃഷ്ണമേനോൻ, ഡോ. സന്തോഷ് ജെ.കെ.വി, സർഗക്ഷേത്ര ഡയറക്ടർ ഫാ.അലക്‌സ് പ്രായിക്കളം, വർഗീസ് ആന്റണി എന്നിവർ പങ്കെടുക്കും. ജെ.കെ.വി അനുസ്മരണവും വിവിധ സാഹിത്യകാരന്മാരുടെ അനുസ്മരണ കുറിപ്പുകളും യോഗത്തിൽ അവതരിപ്പിക്കും.