vchrr

വെച്ചൂർ: കെട്ടിനാട്ടി സാങ്കേതികവിദ്യ നെൽകൃഷി ഇനി വെച്ചൂരിലും. വയനാടൻ പാരമ്പര്യ കൃഷി രീതിയാണിത്. കൃഷിഭവനിലെ 5ാം വാർഡിൽ സ്ഥിതി ചെയ്യുന്ന മുന്നൂറ്റംപടവ് പാടശേഖരത്തിലെ കർഷകനായ രാജേഷിന്റെ പാടത്ത് സാങ്കേതിക വിദ്യയുടെ തുടക്കം കുറിച്ചതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ ഷൈലകുമാർ നിർവഹിച്ചു. വയനാട്ടിൽ നിന്നുള്ള ഫാർമർ സയന്റിസ്റ്റ് അജി തോമസ് കുന്നേലാണ് പുതിയ സാങ്കേതിക മികവിലുള്ള കൃഷി രീതിയ്ക്ക് നേതൃത്വം നൽകുന്നത്. നെൽകൃഷിയുടെ കൃഷി ചിലവുകൾ മൂന്നിൽ ഒന്നായി കുറക്കാമെന്നതാണ് ഈ രീതിയുടെ പ്രത്യേകത. വാർഡ് മെമ്പറും പാടശേഖര സമിതി പ്രസിഡന്റുമായ ബിന്ദു രാജു, കൃഷി അസിസ്റ്റന്റുമാരായ വിദ്യ, ഷീന, ശശിധരൻ, തങ്കച്ചൻ, ജയൻ, അമ്പിളി ഭവൻ, സുഗുണൻ എന്നിവർ പങ്കെടുത്തു.