sudhmn

പള്ളിക്കത്തോട്: യുവാവിനെ മരക്കമ്പുകൊണ്ട് അടിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി അറസ്റ്റിൽ. ആനിക്കാട് മുണ്ടൻകവല വള്ളാംതോട്ടം സുധിമോൻ (22) നെയാണ് പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 9നാണ് സംഭവം. ഇയാളും സുഹൃത്തുക്കളും ചേർന്ന് ആനിക്കാട് സ്വദേശിയായ യുവാവിനെ മുണ്ടൻകവല ഭാഗത്ത് വച്ച് ആക്രമിക്കുകയായിരുന്നു. യുവാവ് തന്റെ സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരുന്ന സമയം യുവാവിനെ അസഭ്യംപറയുകയും മരക്കമ്പുകൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു. ഇത് തടയാൻ ശ്രമിച്ച യുവാവിന്റെ സുഹൃത്തിനെയും ഇവർ മർദ്ദിച്ചു. ആക്രമണത്തിൽ യുവാവിന്റെ വാരിയെല്ലിന് പൊട്ടൽ സംഭവിച്ചു. പ്രതികൾക്ക് യുവാവിനോട് മുൻവിരോധം നിലനിന്നിരുന്നു. ഇതേ തുടർന്നാണ് ആക്രമണം. പള്ളിക്കത്തോട് പൊലീസ് കേസിലെ മറ്റുപ്രതികളെ നേരത്തെ പിടികൂടിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സുധിമോൻ അറസ്റ്റിലായത്.

എസ്.എച്ച്.ഒ കെ.പി ടോംസൺ, എ.എസ്.ഐ റെജി, സി.പി.ഒമാരായ വിനോദ്, അൻസീം, മധു, സക്കീർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.