പാലാ: നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ഉപയോഗിക്കുന്നതും വിതരണം ചെയ്യുന്നതും തടയുന്നതിന് നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തി ഏഴുകിലോയോളം നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകൾ പിടിച്ചെടുത്തു.
നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ സൂക്ഷിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നവർക്കെതിരെ 10,000 രൂപയിൽ കുറയാത്ത പിഴ ചുമത്തുമെന്നും വരും ദിവസങ്ങളിലും നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ വിൽപ്പന നടത്തുന്നവരെ കണ്ടെത്തുന്നതിലേക്ക് പരിശോധന ഉണ്ടാകുമെന്നും സെക്രട്ടറി അറിയിച്ചു. കുടാതെ പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്താലും നിയമനടപടി സ്വീകരിക്കും.