പാലാ: പ്രവാസികൾ വിശ്വാസത്തിന്റേയും സംസ്‌കാരത്തിന്റേയും സംവാഹകരാണെന്ന് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട് പറഞ്ഞു. പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ആഗോള പ്രവാസി സംഗമം, കൊയ്‌നോണിയ 2024 ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്.
പാലാ രൂപത മുൻ അദ്ധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. മുഖ്യവികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ അദ്ധ്യക്ഷത വഹിച്ചു. രൂപത പ്രവാസി അപ്പോസ്തലേറ്റ് പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി നടത്തുന്ന പാലിയേറ്റീവ് വിഭാഗത്തിന്റെ സമർപ്പണം ഫാ. ബെന്നി മുണ്ടനാട്ട് നിർവഹിച്ചു. വികാരി ജനറാൾ ഡോ. ജോസഫ് മലേപറമ്പിൽ, രൂപത പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, അസി. ഡയറക്ടർമാരായ ഫാ. ജോർജ് നെല്ലിക്കൽ, ഫാ. മാണി കൊഴുപ്പൻകുറ്റി, ഗ്ലോബൽ കോർഡിനേറ്റർ ഷാജിമോൻ മങ്കുഴിക്കരി, ജനറൽ കൺവീനർ സോജിൻ ജോൺ, ജൂട്ടസ് പോൾ, സെൻട്രൽ സെക്രട്ടറി ഷിനോജ് മാത്യു, രഞ്ജിത് മാത്യു എന്നിവർ പ്രസംഗിച്ചു.