bharanganam

ഭരണങ്ങാനം: സഹനത്തിൽ നിന്ന് ഒളിച്ചോടുകയല്ല അതിനെ തരണം ചെയ്യാനാണ് അൽഫോൻസാമ്മ നമുക്കു കാണിച്ചു തന്നതെന്ന് ബിഷപ്പ് മാർ തോമസ് തറയിൽ പറഞ്ഞു. ഭരണങ്ങാനം അൽഫോൻസാ തിരുനാളിനോടനുബന്ധിച്ച് കുർബ്ബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു ബിഷപ്പ്.

ദൈവം മക്കൾക്ക് നല്ലതു കൊടുക്കാൻ ആഗ്രഹിക്കുന്നു. നമ്മുടെ നന്മയെ കരുതുന്ന സ്വർഗ്ഗസ്ഥനായ പിതാവ്‌ ചോദിക്കുന്നവർക്കെല്ലാം സമൃദ്ധമായി ദാനങ്ങൾ നല്കുന്നുവെന്ന് നമ്മെ പഠിപ്പിക്കുന്നു. നാം ചോദിക്കുന്നതെല്ലാം ദൈവം കേൾക്കും എന്ന വിശ്വാസമാണ് നമ്മെ പ്രാർത്ഥിക്കാൻ പ്രേരിപ്പിക്കുന്നത്. ഭൗതിക നന്മയാണ് നാം എപ്പോഴും പ്രാർത്ഥിക്കുന്നത്. ദൈവം ഭൗതിക നന്മകൾ നല്കാൻ ആഗ്രഹിക്കുന്നു. അത് നല്കുന്നുമുണ്ട്. പക്ഷെ ഏറ്റവും വലിയ നന്മ നമുക്കു നല്കാൻ ആഗ്രഹിക്കുന്നത് നമ്മുടെ ആത്മരക്ഷയാണെന്നും ബിഷപ്പ് തറയിൽ പറഞ്ഞു.