ചെത്തിപ്പുഴ: സെന്റ് തോമസ് ഹോസ്പിറ്റൽ ഇ.എൻ.റ്റി. ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ സൗജന്യ ഇ.എൻ.റ്റി. മെഡിക്കൽ ക്യാമ്പ് 2024 22 മുതൽ 26 വരെ സംഘടിപ്പിക്കും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണിവരെ സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പിന് ഇ.എൻ.റ്റി. വിഭാഗം മേധാവിയും കൺസൾട്ടന്റ് ഇ.എൻ.റ്റി. സർജനുമായ ഡോ. വിനോദ് ജോസ് കാക്കനാട്ട്, കൺസൾട്ടന്റ് ഇ.എൻ.റ്റി. സർജൻ
ഡോ. ജെയ്‌സ് ജേക്കബ് എന്നിവർ നേതൃത്വം നൽകും. ക്യാമ്പിൽ കൺസൾട്ടേഷൻ സൗജന്യമാണ്. ലാബ് സേവനങ്ങൾക്കും റേഡിയോളജി സേവനങ്ങൾക്കും 25% ഡിസ്‌കൗണ്ടും ഏർപ്പെടുത്തിയിട്ടുണ്ട്. സർജറിക്കായി നിർദേശിക്കുന്ന രോഗികൾക്ക് പ്രത്യേക ഡിസ്‌കൗണ്ട് ഉണ്ടായിരിക്കും. പങ്കെടുക്കാനുളളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്യുന്നതിനുളള ഫോൺ നമ്പർ: 0481 272 2100. ക്യാമ്പിന് ഹോസ്പിറ്റൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജെയിംസ് പി. കുന്നത്ത്, അസോ.ഡയറക്ടർമാരായ ഫാ. ജോഷി മുപ്പതിൽചിറ, ഫാ. ജേക്കബ് അത്തിക്കളം, ഫാ. ജോസ് പുത്തൻചിറ, മെഡിക്കൽ അഡ്മിനിസ്‌ട്രേറ്റർ ഡോ. എൻ. രാധാകൃഷ്ണൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. തോമസ് സക്കറിയ, സി.മെറീന എസ്.ഡി, ഡോ. ജിജി ജേക്കബ്, പോൾ മാത്യു എന്നിവർ നേതൃത്വം നൽകും.