ചങ്ങനാശേരി: വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിതരണം ചെയ്യാൻ എത്തിച്ച 12.5 കിലോ കഞ്ചാവുമായി ചങ്ങനാശേരി സ്വദേശി ഷാരോൺ നജീബിനെ എക്‌സൈസ് സംഘം പിടികൂടി. ഇയാൾ നിരവധി ക്രിമിനൽക്കേസുകളിൽ ഉൾപ്പെടെ പ്രതിയാണ്.
സംശയസാഹചര്യത്തിൽ കണ്ട ഇയാളെ ചങ്ങനാശേരി എക്‌സൈസ് ഇൻസ്‌പെക്ടർ ടി.എസ് പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തതോടെയാണ് ട്രെയിൻമാർഗം കഞ്ചാവ് എത്തിച്ച വിവരം പുറത്തായത്. പരിശോധനയ്ക്ക് അസി.എക്‌സൈസ് ഇൻസ്‌പെക്ടർ സുരേഷ് ടി.എസ്, ഗ്രേഡ് പ്രിവന്റീവ് ഓഫിസർ സന്തോഷ് , പ്രിവന്റീവ് ഓഫിസർ ആന്റണി മാത്യു സിവിൽ എക്‌സൈസ് ഓഫിസർമാരായ രതീഷ് കെ.നാണു, പ്രവീൺ കുമാർ എ.ജി, ഷഫീഖ് വനിതാ സിവിൽ എക്‌സൈസ് ഓഫിസർ നിത്യാ മുരളി, പ്രിയ, ഡ്രൈവർ മനീഷ് എന്നിവർ നേതൃത്വം നൽകി.