kutta

കോട്ടയം: പാരമ്പര്യ തനിമ നിലനിർത്തി ഈറ്റയിൽ നെയ്‌തെടുത്ത കുട്ടയും മുറവും തഴയിൽ നിർമ്മിച്ച പായും പാക്കിൽ സംക്രമവാണിഭത്തിൽ ശ്രദ്ധേയമാകുന്നു. പുതുതലമുറയിൽ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഇവയുടെ സ്ഥാനം കീഴടക്കിയെങ്കിലും പ്രകൃതി ഉത്പന്നങ്ങളാൽ നിർമ്മിച്ച മുറത്തിനും കുട്ടയ്ക്കും വിപണിയിൽ ഡിമാൻഡ് ഏറെയാണ്.
മല്ലപ്പള്ളി മാരിക്കൽ ഏഴോലിക്കൽ സുമതിയാണ് ഈറ്റയിൽ നെയ്‌തെടുത്ത മുറവും കുട്ടയും വിൽപ്പനയ്ക്കായി എത്തിച്ചിരിക്കുന്നത്. 85 കാരിയായ സുമതി 12 വർഷമായി പാക്കിൽ സംക്രമ വാണിഭത്തിൽ മുടങ്ങാതെയെത്തുന്നുണ്ട്. പായ നെയ്തിരുന്നെങ്കിലും നിലവിൽ കുട്ടകൾ മാത്രമാണ് നെയ്യുന്നത്. കുട്ട, മുറം, പായ, വരമ്പ് പായ ( ഉണങ്ങാൻ ഉപയോഗിക്കുന്ന പായ), മീൻ കൂട എന്നിവയാണ് ഈറ്റയും തഴയും ഉപയോഗിച്ച് നിർമ്മിക്കുന്നത്. വലിപ്പത്തിന് അനുസരിച്ചാണ് വില ഈടാക്കുന്നത്. പ്രതികൂല കാലാവസ്ഥ കച്ചവടത്തെയും ബാധിച്ചിട്ടുണ്ട്.


വില ഇങ്ങനെ:
മുറം: 200 രൂപ, 300 രൂപ,​ കുട്ട: 100, 200, 800, 850 രൂപ,​ പായ: 450, 500 രൂപ,​ വരമ്പ്: 600 രൂപ,​ പുൽപ്പായ: 200 രൂപ,​ മീൻകൂട: 200