കോട്ടയം: കുതിക്കുകയാണ് പച്ചക്കറിവില. എല്ലാംകണ്ട് അന്താളിച്ച് നിൽക്കുകയാണ് സാധാരണക്കാർ. പച്ചക്കറി വില പിടിവിട്ടതോടെ അടുക്കള ബഡ്ജറ്റിന് കോട്ടംതട്ടുമെന്നുറപ്പ്. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് പച്ചക്കറികൾ ജില്ലയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലെ പ്രതികൂല കാലാവസ്ഥയും പച്ചക്കറി ഉത്പാദനം കുറഞ്ഞതുമാണ് വിലക്കയറ്റത്തിന് ഇടയാക്കുന്നത്. പച്ചക്കറിവരവ് കുറഞ്ഞതോടെ ഭൂരിഭാഗം ഇനങ്ങൾക്കും വില ഇരട്ടിയായി. തുടർച്ചയായി പെയ്ത മഴയിൽ നാടൻ പച്ചക്കറികളും വിപണിയിൽ നിന്ന് അപ്രത്യക്ഷമായി. അന്യസംസ്ഥാനങ്ങളിൽ മഴ ശക്തമായതോടെ വില ഇനിയും ഉയരുമെന്ന് വ്യാപാരികൾ പറയുന്നു.
വില നൂറിന് മുകളിൽ
മുളക്, കാരറ്റ്, മുരിങ്ങയ്ക്ക, വെളുത്തുള്ളി, ഇഞ്ചി, മാങ്ങ, കൂർക്ക എന്നിവയുടെ വില 100 രൂപയ്ക്ക് മുകളിലാണ്. 50 രൂപയിൽ കുറഞ്ഞ ഒരു പച്ചക്കറിയും വിപണിയിലില്ല. കാരറ്റ്, കൂർക്ക എന്നിവയുടെ വില 80 രൂപയിൽ നിന്ന് 110 രൂപയിലേക്കെത്തി. പച്ചമുളക് വില 120 രൂപയായി. പച്ചപയർ വില 80 രൂപ പിന്നിട്ടു. പാവയ്ക്കയുടെ വില നാളുകളായി 80 രൂപയാണ്.
വില നിലവാരം ഇങ്ങനെ
കാരറ്റ്: 110 രൂപ
തക്കാളി: 90 രൂപ
പയർ: 80 രൂപ
മുരിങ്ങയ്ക്ക: 140 രൂപ
ഇഞ്ചി: 200 രൂപ
വെളുത്തുള്ളി: 260 രൂപ
കടച്ചക്ക:100 രൂപ
പാവയ്ക്ക:80 രൂപ
വഴുതനങ്ങ:68 രൂപ
പടവലം: 60 രൂപ
കാബേജ്: 68രൂപ
ബീൻസ്: 60 രൂപ
സവാള:44 രൂപ
ഉള്ളി: 80 രൂപ
കിഴങ്ങ്: 60 രൂപ