ymca

ചങ്ങനാശേരി : വൈ.എം.സി.എ ഭാരവാഹികളുടെ സ്ഥാനാരോഹണം അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. റോയ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ ബീനാ ജോബി നിർവഹിച്ചു. വൈ.എം.സി.എ ദേശീയ ട്രഷറർ റെജി ജോർജ് മുഖ്യപ്രഭാഷണം നടത്തി. എസ്.ബി കോളേജ് പ്രിൻസിപ്പൽ ഫാ.റെജി പ്ലാത്തോട്ടം അനുഗ്രഹ പ്രഭാഷണം നടത്തി. വൈ.എം.സി.എ കേരള യുവത ചീഫ് എഡിറ്റർ കുര്യൻ തൂമ്പുങ്കൽ, എം.എം മാത്യു, ടോമിച്ചൻ അയ്യരുകുളങ്ങര, പ്രൊഫ.സോജി ജോസഫ്, എം.ജി കുര്യാക്കോസ്, കുഞ്ഞുമോൻ തൂമ്പുങ്കൽ, പൗലോസ് ചെറിയാൻ എന്നിവർ പങ്കെടുത്തു.