vidyarangam

ചിറക്കടവ് : എസ്.വി.ആർ. എൻ.എസ്.എസ് വി.എച്ച്.എസ്.എസിൽ പി.ടി.എ വാർഷികസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ എൻ. ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം അദ്ധ്യാപകനും മുൻ കലാപ്രതിഭയുമായ കെ.ബി.അജിത്കുമാർ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ബി. രവീന്ദ്രൻ നായർ, പ്രിൻസിപ്പൽ പി.ബി. ഗീതാകുമാരി, പ്രധാനാദ്ധ്യാപകൻ എ.ആർ.അനിൽകുമാർ, മുൻ അദ്ധ്യാപകരായ കെ.സി. ശ്രീകുമാരി, പി.ജി. രാജീവ്കുമാർ, ടി.ആർ. ഹരിലാൽ, ബി. ശ്രീകുമാർ, കെ. ലാൽ, പി.ടി.എ. കമ്മിറ്റിയംഗം എം.എൻ. ഹരികുമാർ, സ്റ്റാഫ് സെക്രട്ടറി കെ. സംഗീത എന്നിവർ പ്രസംഗിച്ചു. പി.ടി.എ ഭാരവാഹികളായി എം.എൻ. ഹരികുമാർ (പ്രസിഡന്റ്), ലതാ പ്രകാശ് (വൈസ് പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.