arres

കോട്ടയം : ജില്ലയിൽ ലഹരിവസ്തുക്കളുടെ ഉപയോഗവും വില്പനയും തടയുന്നതിന്റെ ഭാഗമായും വാറണ്ട് കേസിൽ ഒളിവിൽ കഴിയുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായും വ്യാപക പരിശോധന നടത്തി. എൻ.ഡി.പി.എസ് ആക്ട് പ്രകാരം 15 കേസും, മദ്യപിച്ചും, അലക്ഷ്യമായും വാഹനമോടിച്ചതിന് 146 കേസുകളും ഉൾപ്പെടെ 161 കേസുകൾ രജിസ്റ്റർ ചെയ്തു. ലോഡ്ജുകൾ, ഹോംസ്റ്റേകൾ, റിസോർട്ടുകൾ 228 ഇടങ്ങളിലും പരിശോധന നടത്തി. വാറണ്ട് കേസുകളിൽ ഒളിവിൽ കഴിഞ്ഞിരുന്ന 149 പേരെ അറസ്റ്റ് ചെയ്തു. മുൻ കേസുകളിൽപ്പെട്ട 55 പേരെ കരുതൽ തടങ്കലിൽ പാർപ്പിച്ചു.