veluthedath-nair

പാലാ: മുടങ്ങിയ ഇഗ്രാന്റ് പുന:സ്ഥാപിക്കണം എന്നത് ഉൾപ്പെടെ വെളുത്തേടത്ത് നായർ സമാജം മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങൾ ഗൗരവമുള്ളതാണെന്ന് മാണി സി.കാപ്പൻ എംഎൽഎ. പറഞ്ഞു.

പാലായിൽ നടന്ന കേരള വെളുത്തേടത്ത് നായർ സമാജം കോട്ടയം ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ സ്ഥാപനങ്ങളിലെ നിയമനത്തിന് നിയമാനുസൃത സംവരണം ഉറപ്പാക്കുക, സമ്പൂർണ്ണ ജാതി സെൻസസ് നടപ്പാക്കുക, ദേവസ്വം ബോർഡ് നിയമനങ്ങളിൽ പി.എസ്.സി.മോഡൽ സംവരണം ഉറപ്പാക്കുക തുടങ്ങി പത്തിന ആവശ്യങ്ങൾ അടങ്ങിയ നിവേദനം എം.എൽ.എയ്ക്ക് നൽകി. ജില്ലാ പ്രസിഡന്റ് പി.ശിവദാസ് അദ്ധ്യക്ഷനായി. കഴിഞ്ഞ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ, ആരോഗ്യ വകുപ്പിൽ നടപ്പാക്കിയ നൂതന ആശയങ്ങൾക്ക് ലിംക ബുക്ക് ഓഫ് റെക്കോർസിലും ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇടം നേടിയ രഞ്ചിത്ത് കൃഷ്ണൻ, നഴ്‌സിംഗിൽ ഡോക്ടറേറ്റ് നേടിയ ഡോ.ശംഭു ജി എന്നിവരെ സംസ്ഥാന പ്രസിഡന്റ് ടി.ജി.ഗോപാലകൃഷ്ണൻ നായർ അനുമോദിച്ചു. സംസ്ഥാന ജന.സെക്രട്ടറി ബി.രാമചന്ദ്രൻ നായർ, സംസ്ഥാന സെക്രട്ടറി ആർ. സുശീൽകുമാർ, ജില്ലാ സെക്രട്ടറി ഇ.എസ്. രാധാകൃഷ്ണൻ, ഖജാൻജി എം.ആർ.രവീന്ദ്രൻ, ജോ.സെക്രട്ടറി പി.എസ്. രവീന്ദ്രൻ, എം.ബി.സി.എഫ്. ജില്ലാ പ്രസിഡന്റ് ടി.എൻ. മുരളീധരൻ നായർ, വനിത സമാജം ജില്ലാ പ്രസിഡന്റ് വിമല വിനോദ്, സെക്രട്ടറി ആശ ഗിരീഷ്, വൈസ പ്രസിഡന്റ് ദീപ്തി സജീവ് തുടങ്ങിയവർ സംസാരിച്ചു.