
കട്ടപ്പന: എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയനും, കൊച്ചറ ശാഖയും, തേനി അരവിന്ദ് കണ്ണാശുപത്രിയും സംയുക്തമായി കൊച്ചറയിൽ നേത്രചികിത്സ ക്യാമ്പ് നടത്തി. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.എൻ ശശി സ്വാഗതം പറഞ്ഞു. യോഗം ഡയറക്ടർ ബോർഡ് മെമ്പർ ഷാജി പുള്ളോലിൽ, യൂണിയൻ കൺസിലർ സുനിൽ പടിയറ,യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് സുബീഷ് വിജയൻ, ജോയിന്റ് സെക്രട്ടറി അജേഷ് എന്നിവർ പ്രസംഗിച്ചു. ശാഖാ സെക്രട്ടറി എം. സി വിജയൻ നന്ദി പറഞ്ഞു.