കോടിക്കുളം: അഞ്ചക്കുളം മഹാദേവി ക്ഷേത്രത്തിൽ ദിവ്യ ഔഷധസേവ ക്ഷേത്രം ആചാര്യൻ ചേർത്തല സുമിത് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. പല സ്ഥലങ്ങളിൽ നിന്നായി നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. അഷ്ടാംഗഹൃദയം അനുസരിച്ചുള്ള ഔഷധകൂട്ടുകളാൽ നിർമ്മിച്ച ഔഷധം അഞ്ചക്കുളത്തമ്മയുടെ സന്നിധിയിൽ ധന്വന്തരി മന്ത്രത്താൽ പൂജിച്ചാണ് ക്ഷേത്രത്തിലെത്തിയ ഭക്തർക്ക് സൗജന്യമായാണ് വിതരണം ചെയ്തത്. ക്ഷേത്രത്തിലെത്തിയ മുഴുവൻ ഭക്തർക്കും ഔഷധക്കഞ്ഞി ഉൾപ്പടെ വേണ്ടതായ സൗകര്യങ്ങൾ ഒരുക്കിയിരുന്നതായി ക്ഷേത്രം പ്രസിഡന്റ് ജയൻ കുന്നുംപുറത്ത്, സെക്രട്ടറി പി.ആർ.രവീന്ദ്രനാഥൻ എന്നിവർ പറഞ്ഞു.