ഈട്ടിത്തോപ്പ്: ഗുരുദേവ കൃതികൾ എല്ലാ ഗൃഹങ്ങളിലും എല്ലാ ഹൃദയങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ എസ്.എൻ.ഡി.പി യോഗം 1841ാം ഈട്ടിത്തോപ്പ് ശാഖയുടെ നേതൃത്വത്തിൽ ഏകദിന പഠനക്ലാസ് സംഘടിപ്പിച്ചു. ഗുരുധർമ്മപ്രചാരകൻ ബിജു പുളിക്കലേടത്ത് പഠനക്ലാസ് ഉദ്ഘാടനം ചെയ്തു. ഭദ്രകാള്യഷ്ടകം, ബാഹുലേയാഷ്ടകം പോലെയുള്ള സംസ്‌കൃതകൃതികൾ അർത്ഥമറിഞ്ഞ് അനായാസം പാടാനുള്ള വേദി ശ്രോതാക്കൾക്ക് നവ്യാനുഭവമായിമാറി. ശാഖാ പ്രസിഡന്റ് നാരായണൻ മുല്ലശേരിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി രാഹുൽ കിളികൊത്തിപ്പാറ സ്വാഗതവും രഘുനാഥ് പുന്നയ്ക്കൽ നന്ദിയും പറഞ്ഞു.