തലയോലപ്പറമ്പ്: യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ നയിക്കുന്ന യംഗ് ഇൻഡ്യ പര്യടന പരിപാടിയുടെ മുന്നോടിയായി ചേർന്ന യൂത്ത് കോൺഗ്രസ് വൈക്കം നിയോജകമണ്ഡലം പ്രവർത്തകയോഗം തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജിന്റോ ടോമി ഉദ്ഘാടനം ചെയ്തു.
വൈക്കം നിയോജകമണ്ഡലം പ്രസിഡന്റ് ആദർശ് രഞ്ജൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ജിജോ ചെറിയാൻ, സുഹൈൽ അൻസാരി, ജില്ലാ പ്രസിഡന്റ് ഗൗരിശങ്കർ, വൈസ് പ്രസിഡന്റുമാരായ കെ.കെ.കൃഷ്ണകുമാർ, മോനു ഹരിദാസ്, സെക്രട്ടറി അനൂപ്.വി, നിയോജകമണ്ഡലം ഭാരവാഹികളായ വിഷ്ണു സതീശൻ, സീതു ശശിധരൻ, എ.രാഹുൽ, ജോതിഷ്‌കുമാർ.ജി, സന്ദീപ്.ടി.എസ്, നന്ദുഗോപാൽ, അഭിജിത്ത് ദിലീപ്, കെ.കെ.വിശാൽ, രമ്യജിഷ്ണു, രാഹുൽപ്രസാദ്, പി.കെ.ജയപ്രകാശ്, സജി സദാനന്ദൻ, ഹരികൃഷ്ണൻ, അരുൺകുമാർ, ജോൺ ജോസഫ്, ശങ്കർദേവ്, അനൂപ്‌സതീശൻ, ഉമേഷ് ഉത്തമൻ, ജാക്‌സൺ സേവിയർ, വിനുഹരിദാസ്, ജിഫിൻ.എൻ.ഒ തുടങ്ങിയവർ സംസാരിച്ചു.